Sunday, 4 March 2012

പുതിയ കൂട്ടുകാര്‍

"അമ്മെ ഈ നിഴലെന്താ ഇപ്പോഴും എന്റെ കൂടെ വരുന്നേ? "

ഇന്കാണ്ടാസ്കെന്റ്റ് ബള്‍ബിന്റെ മഞ്ഞ പ്രകാശത്തില്‍ ഉണ്ണിയേയും നിഴലിനേയും നോക്കി, കൈയ്യില്‍ ചോറുരുള ഉരുട്ടി ഉണ്ണിക്കു നീട്ടി ഒരു ചെറു പുഞ്ചിരിയോടെ അമ്മ പറഞ്ഞു

"അത് ഉണ്ണീടെ കൂട്ടുകാരനല്ലേ? അതല്ലേ ഏപ്പോഴും കൂടെ വരുന്നേ"

പുതിയ കൂട്ടുകാരനെ കിട്ടിയ സന്തോഷത്തില്‍ ചോറുരുള വായിലിട്ടു ചവച്ചരച്ചു കൊണ്ട് ചുമരില്‍ നിഴല്‍  ചിത്രങ്ങള്‍ വരച്ചു കളിച്ചു ഉണ്ണി 

 പെട്ടന്ന് കറന്റ്‌ പോയ്‌ !!!!!!

"ഉണ്ണി അവിട തന്നെ നില്ല്കുട്ടോ...എങ്ങും പോയ്‌ തട്ടരുതെ....."

ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഉണ്ണി സന്തോഷത്തോടെ വിളിച്ചു പറഞ്ഞു

"അമ്മെ എനിക്ക് ചുറ്റും ഇപ്പൊ ഒത്തിരി കൂട്ടുകാരെ കിട്ടിയേ !!!!!!!!!!!"


No comments:

Post a Comment